ന്യൂഡൽഹി: വിദ്വേഷ പ്രചാരണങ്ങളില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമായ സാഹചര്യത്തില്‍ ഫേസ് ബുക്ക് ഉദ്യോഗസ്ഥർക്ക് ഡൽഹി നിയമസഭയുടെ സമാധാന സമിതിയുടെ സമൻസ്. ഇന്ത്യയിൽ ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുന്ന വിദ്വേഷ സന്ദേശങ്ങൾക്ക് എതിരായി നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കമ്മിറ്റി ചെയർമാൻ രാഘവ് ചദ്ദയ്ക്ക് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് പോളിസി ഡയറക്ടർ അങ്കി ദാസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ഈ ആഴ്‌ച ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ബിജെപി, ആർഎസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണ പോസ്റ്റുകൾക്ക് എതിരെ യാതൊരു നടപടിയും ഫേസ്ബുക്ക് സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു.
വിദ്വേഷ പ്രചരണം; ഫേസ്‌ബുക്ക് ഉദ്യോഗസ്ഥർക്ക് സമൻസ് - bjp rss facebook
ഇന്ത്യയിൽ ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുന്ന വിദ്വേഷ സന്ദേശങ്ങൾക്ക് എതിരായി നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് കമ്മിറ്റി ചെയർമാൻ രാഘവ് ചദ്ദയ്ക്ക് ലഭിച്ചത്