ന്യൂഡൽഹി: പ്രതിവർഷം 40 ദശലക്ഷത്തിലധികം യാത്രക്കാരെത്തുന്ന വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് ഇന്‍റർനാഷൽ കൗൺസിലാണ് ഡൽഹി വിമാനത്താവളത്തെ ഈ വിഭാഗത്തിൽ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം 69 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തിയത്. 2013 വരെ തുടർച്ചയായി മൂന്ന് വർഷക്കാലം ഏറ്റവും മികച്ച രണ്ടാമത്തെ എയർപോർട്ട് സ്ഥാനത്തായിരുന്നു ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ഏഷ്യ-പസഫിക് മേഖലയിലെ സിംഗപ്പൂർ ചാംഗി വിമാനത്താവളം, ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽസ് റിപ്പോർട്ട് പ്രകാരമുള്ള മറ്റ് മികച്ച വിമാനത്താവളങ്ങൾ.
2017ലും 2018ലും ഈ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടതും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്.