ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ഗുരുതരമായി തന്നെ തുടരുന്നു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫാർ) പ്രകാരം ഡല്‍ഹിയിലെ അന്തരീക്ഷ ഗുണനിലവാരം ശനിയാഴ്‌ച രാവിലെ 7.30ന് 505ൽ എത്തി. ഇതിനെ തുടര്‍ന്ന് നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ ചാറ്റല്‍ മഴയും അനുഭവപ്പെട്ടു. വായുമലിനീകരണതോത് കുറയാന്‍ ഇനിയും ദിവസങ്ങൾ വേണ്ടിവന്നേക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.
അതേസമയം അരവിന്ദ് കേജ്‌രിവാൾ സര്‍ക്കാര്‍ നടപ്പിലാക്കിയ ഒറ്റ-ഇരട്ട അക്ക ഗതാഗതനിയന്ത്രണം വെള്ളിയാഴ്‌ച അവസാനിച്ചു. പദ്ധതി തുടരുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാർ തിങ്കളാഴ്‌ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.