ന്യൂഡൽഹി: ഡല്‍ഹിയില്‍ 68 ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. ഭഗവാന്‍ മഹാവീര്‍ ആശുപത്രിയില്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ യുവതി മരിച്ചതിനെത്തുടര്‍ന്നാണ് ഇവരെ ക്വാറന്‍റൈന്‍ ചെയ്തതത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഏപ്രില്‍ 13നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ യാത്രാ ചരിത്രം പുറത്തിറക്കിയതിന് ശേഷം കൂടുതല്‍ പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കും. ഏപ്രില്‍ 15 ന് യുവതിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഏപ്രില്‍ 15നാണ് അവര്‍ മരിച്ചത്. മുൻകരുതൽ എന്ന നിലയിൽ സെക്യൂരിറ്റി ഗാർഡ്, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുൾപ്പെടെ 68 ആരോഗ്യ പ്രവർത്തകരോട് പരിശോധനാ റിപ്പോർട്ട് വരുന്നതുവരെ വീടുകളില്‍ ക്വാറന്‍റൈനില്‍ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ 68 ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു - New Delhi corona
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്