ETV Bharat / bharat

പൊലീസ് ചമഞ്ഞ് മോഷണം;വിദേശികളുടെ പണം തട്ടിയെടുത്തു

author img

By

Published : Oct 28, 2019, 11:55 AM IST

തിരിച്ചറിയല്‍ രേഖയെടുക്കുന്നതിനിടെ വിദേശികളുടെ ബാഗ് തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു

പൊലീസ് വേഷത്തിലെത്തിയ മോഷ്‌ടാവ് വിദേശികളുടെ പണം തട്ടിയെടുത്തു

ന്യൂഡല്‍ഹി: പൊലീസ് ചമഞ്ഞെത്തിയ മോഷ്‌ടാവ് കാര്‍ തടഞ്ഞ് വിദേശികളുെട പണം കവര്‍ന്നു. ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ ഹോട്ടലില്‍ നിന്നും കാറില്‍ പുറത്തിറങ്ങിയ സംഘത്തെ പൊലീസ് വേഷം ധരിച്ച മോഷ്‌ടാവ് വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് വിദേശികളോട് അവരുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. രേഖയെടുക്കാന്‍ ബാഗ് എടുത്തപ്പോള്‍ വിദേശികളുടെ കയ്യില്‍ നിന്നും ബാഗ് തട്ടിയെടുത്ത ശേഷം മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞിരിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.