ഡൽഹി: ഡൽഹിയിലെ ഖജുരി ഖാസിൽ 11 കാരനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഡാനിഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതു.
മെയ് 14 മുതൽ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ഫ്ളൈഓവറിന്‍റെ താഴത്തു നിന്നും കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതിക്ക് കുട്ടിയുടെ കുടുംബവുമായി കടുത്ത ശത്രുതയുണ്ടായിരുന്നെന്നും കുടുംബത്തെ ഒരു പാഠം പഠിപ്പാക്കാനെന്ന ഉദ്ദേശത്തിലായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ദൃശ്യത്തിന്‍റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പീഢനശ്രമത്തിനിടെയാണോ കുട്ടി മരണപ്പെട്ടത് എന്നുള്ള വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.