ന്യൂഡല്‍ഹി: കാർഗില്‍ യുദ്ധ വിജയത്തിന് 21 വയസ് പിന്നിടുമ്പോൾ ധീര ജവാന്മാർക്ക് ആദരം അർപ്പിച്ച് രാജ്യം. ധീര ദേശാഭിമാനികൾ ജീവൻ ബലി നല്‍കി വിജയം സമ്മാനിച്ചതിന്‍റെ വാർഷികം കാർഗില്‍ വിജയ് ദിവസമായാണ് ആഘോഷിക്കുന്നത്. കാർഗില്‍ പോരാളികൾക്ക് ആദരമർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യുദ്ധസ്‌മാരകത്തിലെത്തി പുഷ്‌പചക്രം അർപ്പിച്ചു. സമീപകാല ചരിത്രത്തില്‍ ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ യുദ്ധത്തില്‍ ജീവൻ ബലിയർപ്പിച്ച എല്ലാ സൈനികർക്കും അഭിവാദ്യം അർപ്പിക്കുന്നതായി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.
-
On the 21st anniversary of Kargil Vijay, I would like to salute the brave soldiers of the Indian Armed Forces who fought the enemy under the most challenging conditions that the world had witnessed in the recent history. #CourageInKargil
— Rajnath Singh (@rajnathsingh) July 26, 2020 " class="align-text-top noRightClick twitterSection" data="
">On the 21st anniversary of Kargil Vijay, I would like to salute the brave soldiers of the Indian Armed Forces who fought the enemy under the most challenging conditions that the world had witnessed in the recent history. #CourageInKargil
— Rajnath Singh (@rajnathsingh) July 26, 2020On the 21st anniversary of Kargil Vijay, I would like to salute the brave soldiers of the Indian Armed Forces who fought the enemy under the most challenging conditions that the world had witnessed in the recent history. #CourageInKargil
— Rajnath Singh (@rajnathsingh) July 26, 2020
മൂന്ന് മാസങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സാഹസിക വിജയം നേടിയത്. യുദ്ധത്തില്‍ 500ല്‍ അധികം സൈനികരെ ഇന്ത്യക്ക് നഷ്ടമായി. ഈ സന്ദർഭത്തില്‍ എല്ലാ ഇന്ത്യൻ പൗരന്മാരെയും അഭിനന്ദിക്കുന്നു. കാർഗില്‍ യുദ്ധ വിജയത്തിനായി ജീവൻ ത്യാഗം ചെയ്ത എല്ലാ സൈനികരും സായുധ സേനയ്ക്ക് എന്നും പ്രചോദനമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ മന്ത്രിക്കൊപ്പം പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, സംയുക്ത സേന മേധാവി ജനറല്‍ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം നരവനെ, നാവികസേന മേധാവി അഡ്മിറല്‍ കരംബീർ സിംഗ്, വ്യോമസേന മേധാവി ആർ.കെ സിംഗ് ബദൗരിയ എന്നിവരും യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചു.