ന്യൂഡൽഹി: ഓപ്പറേഷൻ വെസ്റ്റ് എൻഡ് പ്രതിരോധ അഴിമതിക്കേസില്‍ മുൻ സമത പാര്‍ട്ടി പ്രസിഡന്‍റ് ജയ ജയ്റ്റ്ലിക്കും മറ്റ് രണ്ട് പേര്‍ക്കും ഡല്‍ഹി ഹൈക്കോടതി നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.കേസിൽ ജയയെ കൂടാതെ ജെയ്റ്റ്‌ലിയുടെ മുൻ സഹപ്രവർത്തകൻ ഗോപാൽ പചേർവാൾ, മേജർ ജനറൽ (റിട്ട.) എസ്പി മുർഗായ് എന്നിവർക്കും പ്രത്യേക സിബിഐ ജഡ്ജി വീരേന്ദർ ഭട്ട് നാല് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.മൂന്ന് പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കോടതിയില്‍ കീഴടങ്ങാൻ നിർദ്ദേശം നല്‍കി.
അഴിമതി, ക്രിമിനൽ ഗൂഡാലോചന എന്നിവയില്‍ മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.2001 ജനുവരിയിൽ ന്യൂസ് പോർട്ടൽ തെഹൽക്ക സംപ്രേഷണം ചെയ്ത 'ഓപ്പറേഷൻ വെസ്റ്റെൻഡ്' എന്ന പരിപാടിയിലൂടെയാണ് കേസ് ഉടലെടുത്തത്.