ലക്‌നൗ: ആഭരണ മോഹം സ്ത്രീകളുടെ കുത്തകയാണോ? അല്ലെന്ന് തെളിയിക്കുകയാണ് ഉത്തര്‍പ്രദേശുകാരനായ മനോജ് സെംഗാര്‍. കാന്‍പൂരുകാരുടെ പ്രിയപ്പെട്ട ഗായകനാണിദ്ദേഹം. ബോളിവുഡ് ഗായകന്‍ ബാപ്പി ലഹ്‌രിയോടോണ് മനോജ് സെംഗാറിനെ നാട്ടുകാര്‍ ഉപമിക്കുന്നത്.
ഡസൻ കണക്കിന് സ്വർണ വളകളും മോതിരങ്ങളും മാലകളും സ്വന്തമായുള്ള മനോജ് സെംഗാർ ഇവ ബാങ്ക് ലോക്കറിലോ വീട്ടിലോ വെച്ചു പൂട്ടാറില്ല. സദാസമയവും ഇവ അണിഞ്ഞു നടക്കും. ശരീരം മുഴുവന്‍ സ്വര്‍ണം കൊണ്ട് മൂടിയത് പോലെ. അതുക്കൊണ്ട് തന്നെ മനോജ് സെംഗാറിന് തോക്ക് ധാരികളായ സംരക്ഷകരുമുണ്ട് ഒപ്പം. അവിടെയുമുണ്ട് പ്രത്യേകത, തോക്ക് പോലും സ്വര്‍ണം കൊണ്ട് പൊതിഞ്ഞതാണ്. പക്ഷേ മനോജ് സെംഗാറിന്‍റെ പാദരക്ഷ വെള്ളി കൊണ്ടുള്ളതാണ്.
ആഭരണങ്ങളിലൊക്കെയും ഹിന്ദു ദേവി -ദേവന്മാരുടെ രൂപങ്ങള്‍ കൊത്തിയിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടാണ് തനിക്ക് ഇതിനൊക്കെ സാധിക്കുന്നതെന്നാണ് മനോജ് സെംഗാറിന്‍റെ പക്ഷം.
സെംഗാറിന്‍റെ ആഭരണഭ്രമം കുടുംബത്തിനും ബന്ധുക്കള്‍ക്കും ഏറെ ആശങ്കയാണുണ്ടാക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും സെംഗാറിനെ ആരെങ്കിലും അക്രമിക്കുമോ എന്നാണ് കുടുംബത്തിന്‍റെ ഭയം.