ETV Bharat / bharat

കർണാടകയിൽ സ്‌കൂളുകൾ തുറക്കുന്നതിൽ തീരുമാനം സർക്കാരിന്

മാതാപിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും അഭിപ്രായം കേട്ട ശേഷം കർണാടകയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

കർണാടകയിൽ സ്‌കൂളുകൾ തുറക്കും  അധ്യാപകർ  അധികൃതർ  കർണാടക  ബെംഗളൂരു  വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ  Decision on reopening of schools
കർണാടകയിൽ സ്‌കൂളുകൾ തുറക്കുന്നതിൽ തീരുമാനം സർക്കാരിന്
author img

By

Published : Nov 22, 2020, 4:03 PM IST

ബെംഗളൂരു: കർണാടകയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും അഭിപ്രായം കേട്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നവംബർ 23ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ എന്നിവർ ഇതു സംബന്ധിച്ച് ചർച്ച നടത്തും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കുന്നതിൽ ഭരണകക്ഷിയായ ബി.ജെ.പിയിലെ എം‌.എൽ‌.എമാരും പ്രതിപക്ഷവും പ്രധിഷേധമറിയിച്ചു. നിലവിൽ ഓൺ‌ലൈൻ ക്ലാസുകൾ തുടരുകയാണ്. അതേസമയം ഡിസംബർ ഒന്ന് മുതൽ മെഡിക്കൽ, ബി.ഡി.എസ്, നഴ്‌സിങ്, ആയുഷ് കോളജുകൾ വീണ്ടും തുറക്കും. ഡിസംബർ രണ്ടാം വാരം മുതൽ പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളും തുറന്നേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.