ETV Bharat / bharat

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി

author img

By

Published : Mar 3, 2020, 7:34 PM IST

ഭജന്‍പുരയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് (18) ആണ് ഒടുവില്‍ മരിച്ചത്. ഫെബ്രുവരി 24നാണ് ആഷിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

delhi violence  delhi death toll  GTB hospital  communal violence  Delhi death toll climbs to 48  ഡല്‍ഹി കലാപം  ഡല്‍ഹി വാര്‍ത്തകള്‍  ഡല്‍ഹി മരണംട
ഡല്‍ഹി കലാപം; മരിച്ചവരുടെ എണ്ണം 48 ആയി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. കലാപത്തിനിടെ പരിക്കേറ്റ് ഡല്‍ഹിയിലെ ഗുരു തേഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്കൂടി മരിച്ചു. ഭജന്‍പുരയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് (18) ആണ് മരിച്ചത്. ഫെബ്രുവരി 24നാണ് ആഷിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കലാപവുമായി ബന്ധപ്പെട്ട് 369 എഫ്.ഐ.ആറുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും, 1284 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇനി ഒരു കലാപമുണ്ടാകാന്‍ അനുവദിക്കില്ലെന്നറിയിച്ച പൊലീസ് കലാപസൂചനകള്‍ തിരിച്ചറിഞ്ഞാല്‍ പൊലീസിനെ അറിയിക്കണമെന്നും അതിനായി 16 ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷമാണ് പിന്നീട് വര്‍ഗീയ കലാപത്തിലേക്ക് വഴിതെളിച്ചത്. വ്യാപകമായി നടന്ന അക്രമത്തില്‍ നിരവധി പൊതുമുതലും, സ്വകാര്യവസ്‌തുക്കളും നശിപ്പിക്കപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.