മുംബൈ: താനെയിലെ ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി. ഇതുവരെ 20 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.
കൂടുതൽ വായനയ്ക്ക്: താനെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം പത്തായി
തിങ്കളാഴ്ച പുലർച്ചെ 3.40നാണ് അപകടം നടന്നത്. ഏകദേശം മുപ്പത് വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.