ETV Bharat / bharat

ഫാത്തിമ ലത്തീഫിന്‍റെ മരണം ലോക്‌സഭയിലുന്നയിച്ച് എന്‍കെ പ്രേമചന്ദ്രനും കനിമൊഴിയും - NK Premachandran MP raised in Lok Sabha

ഉന്നതതല അന്വേഷണം വേണമെന്ന് എംപിമാരായ എൻകെ പ്രേമചന്ദ്രനും കനിമൊഴിയും, അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാല്‍

ഫാത്തിമ ലത്തീഫിന്‍റെ മരണം;ലോക്‌സഭയിൽ ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി
author img

By

Published : Nov 18, 2019, 2:47 PM IST

Updated : Nov 18, 2019, 9:04 PM IST

ന്യൂഡൽഹി: മദ്രാസ് ഐ.ഐ.ടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്‍റെ മരണം ലോക്‌സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എംപി. ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരായവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സഭയില്‍ ആവശ്യപ്പെട്ടു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് പിന്തുണയുമായി തൂത്തുക്കുടി എം.പി കനിമൊഴിയും രംഗത്തെത്തി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാല്‍ മറുപടി നല്‍കി.

അതിനിടെ മദ്രാസ് ഐ.ഐ.ടിയിലെ സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെ മൂന്ന് അധ്യാപര്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. അന്വേഷണ സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ആരോപണവിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ , മിലിന്ദ് എന്നീ അധ്യാപകര്‍ക്ക് സമന്‍സയച്ചത് .

ഫാത്തിമ ലത്തീഫിന്‍റെ മരണം ലോക്‌സഭയിലുന്നയിച്ച് എന്‍കെ പ്രേമചന്ദ്രനും കനിമൊഴിയും

മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ തമിഴ്നാട് മുഖ്യമന്ത്രിയെയും ഡിജിപിയേയും കണ്ടിരുന്നു. അതേസമയം അന്വേഷണ സമിതി രൂപീകരിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിക്കാമെന്ന് മദാസ് ഐ.ഐ.ടി വ്യക്തമാക്കി.

Intro:Body:

https://www.asianetnews.com/kerala-news/malayali-iit-student-death-nk-premachandran-and-kanimozhi-raise-fathima-s-death-in-lok-sabha-q15m0v

Conclusion:
Last Updated : Nov 18, 2019, 9:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.