മുംബൈ: മഹാരാഷ്‌ട്രയില്‍ നഗരസഭയുടെ മാലിന്യവണ്ടിയില്‍ യുവാവിന്‍റെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടു പോയി. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഗ്ലി സ്വദേശിയായ യുവാവ് റായ്‌ഗഡ് ജില്ലയില്‍ നിന്ന് മെയ് 11 മടങ്ങിയെത്തിയിരുന്നു. ജില്ലാ ഭരണകൂടം ഇയാളോട് 14 ദിവസത്തെ ഹോം ക്വാറന്‍റൈയിന്‍ നിര്‍ദേശിച്ചിരുന്നു. ക്വാറന്‍റൈയിന്‍ കാലയളവില്‍ യുവാവിന് വയറു സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാത്രിയാണ് യുവാവ് മരിച്ചത്. യുവാവിന് കൊവിഡാണെന്നാണ് കൂടെയുള്ളവര്‍ ഭയന്നിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ മൃതദേഹ സംസ്കരണം മുന്‍സിപ്പാലിറ്റി നടത്തണമെന്ന് യുവാവിന്‍റെ കുടുംബം അപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്‌ച മാലിന്യവണ്ടിയില്‍ മൃതദേഹം സംസ്കരിക്കാനായി കൊണ്ടു പോയത്.
മുന്‍സിപ്പാലിറ്റിയില്‍ ആംബുലന്‍സ് ഇല്ലായിരുന്നുവെന്നും മുന്‍സിപ്പാലിറ്റി ആരോഗ്യഭരണകൂടത്തോട് മൃതദേഹം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടതായും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് അഭിജിത്ത് ഹരാലെ ഇടിവി ഭാരതിനോട് പറഞ്ഞു.
ആംബുലന്‍സിനെ വിളിച്ചെങ്കിലും ആറു മണിക്കൂറോളം പ്രതികരണം ഉണ്ടായില്ലെന്നും മൃതദേഹം മറ്റൊരു വാഹനത്തില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവാവിന്‍റെ മരണത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതു കാരണം ആരും തയ്യാറായി വന്നില്ലെന്നും അഭിജിത് ഹരാലെ പറഞ്ഞു. മാലിന്യവണ്ടി അണുവിമുക്തമാക്കി യുവാവിന്‍റെ മൃതദേഹം സംസ്കാര കൊണ്ടു പോവുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി കൂട്ടിച്ചേര്‍ത്തു.