ന്യൂഡല്‍ഹി: പശ്ചിമ ഡൽഹിയിലെ നവാഡ, മോഹൻ ഗാർഡൻ പ്രദേശങ്ങളിലെ സ്പാ, മസാജ് പാർലറുകളിൽ ലൈംഗിക ചൂഷണം നടത്തിയെന്ന കേസിൽ അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി കമ്മിഷൻ ഫോർ വുമൺ (ഡിസിഡബ്ല്യു) അറിയിച്ചു.
സെപ്റ്റംബർ നാലിന് ദ്വാരക പൊലീസ് ജില്ലയിലെ രണ്ട് സ്പാ സെന്‍ററുകളിൽ ജില്ലാ വനിത കമ്മിഷണർ സ്വാതി മാലിവാളും മറ്റൊരു പാനൽ അംഗവും ചേർന്ന് മിന്നൽ പരിശോധന നടത്തിയിരുന്നു.
പരിശോധനയ്ക്കിടെ, സ്പാ സെന്‍ററുകൾ വേശ്യാവൃത്തി റാക്കറ്റുകൾ നടത്തുന്നതായി കണ്ടെത്തുകയും അവയിലൊന്ന് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് പാനൽ വിശദീകരിച്ചു. ഡൽഹി പൊലീസ് സ്ഥലത്തുണ്ടായിട്ടും ഇക്കാര്യത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സമിതി അറിയിച്ചു.
എന്തുകൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്യാത്തതെന്ന് വിശദീകരിക്കാൻ ഡിസിഡബ്ല്യു തിങ്കളാഴ്ച ഡൽഹി പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഇക്കാര്യത്തിൽ മാലിവാൾ എംസിഡിക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും നടപടിയെടുക്കാൻ റിപ്പോർട്ട് തേടിയതായും പാനൽ അറിയിച്ചു. എംസിഡിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച കമ്മീഷന് മുന്നിൽ ഹാജരാകുകയും ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്പാകളുടെ പട്ടിക നൽകുകയും ചെയ്തു.