മുംബൈ: അന്തർ സംസ്ഥാന യാത്രകളും അന്തർ ജില്ലാ യാത്രകളും അനുവദിക്കാനുള്ള അധികാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍മാര്‍ക്ക് (ഡിസിപി) നല്‍കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകൾ വരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രദേശം വിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ഈ പ്രദേശങ്ങളിൽ നിന്ന് മഹാരാഷ്ട്രക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ അതിഥി തൊഴിലാളികൾക്ക് മാത്രം പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.
യാത്രാനുമതിക്കായി ആളുകൾക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ വിവരങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഇത് ബന്ധപ്പെട്ട ഡിസിപിക്ക് കൈമാറും. അപേക്ഷ പരിശോധിച്ച ശേഷം കൊവിഡ് 19ന്‍റെ വ്യാപനവും പരിഗണിച്ച് ഡിസിപി തീരുമാനമെടുക്കും.