ETV Bharat / bharat

കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കാനാഗ്രഹിക്കുന്നുവെന്ന് ഖുശ്‌ബു

ഇന്നലെ ഡല്‍ഹിയില്‍ വെച്ചാണ് ഖുശ്‌ബു ബിജെപിയില്‍ ചേര്‍ന്നത്.

author img

By

Published : Oct 13, 2020, 4:57 PM IST

കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കാനാഗ്രഹിക്കുന്നുവെന്ന് ഖുശ്‌ബു  ഖുശ്‌ബു  ബിജെപി  Khushbu Sundar  Khushbu Sundar says she wants to give befitting reply to Cong  Congress
കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കാനാഗ്രഹിക്കുന്നുവെന്ന് ഖുശ്‌ബു

ചെന്നൈ: കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കാനാഗ്രഹിക്കുന്നുവെന്ന് നടി ഖുശ്‌ബു സുന്ദര്‍. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷമായിരുന്നു നടിയും രാഷ്‌ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിന്‍റെ പ്രതികരണം. ബിജെപി തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്‍റായ എല്‍ മുരുഗന്‍ കാരണമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ഖുശ്‌ബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി വക്താവും കോണ്‍ഗ്രസിന്‍റെ സമുന്നത മുഖവുമായിരുന്നു ഖുശ്ബു. എന്നാല്‍ ഒക്‌ടോബര്‍ 12ന് സോണിയാഗാന്ധിക്ക് രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് ഇവരെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.

താന്‍ കഠിനമായി പരിശ്രമിച്ചിരുന്നുവെന്നും എന്നാല്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് തനിക്കെതിരാണെന്നും അവര്‍ക്ക് ഉചിതമായ മറുപടി കൊടുക്കാനാഗ്രഹിക്കുന്നുവെന്നും ഖുശ്‌ബു പറഞ്ഞു. ബിജെപി ക്വാര്‍ട്ടേഴ്‌സിലെത്തിയതിന് ശേഷം കൂടുതല്‍ സംസാരിക്കുമെന്നും ഖുശ്‌ബു കൂട്ടിച്ചേര്‍ത്തു. ബിജെപി തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്‍റ് എല്‍ മുരുഗന്‍, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ വെച്ചാണ് ഖുശ്‌ബു ബിജെപിയില്‍ ചേര്‍ന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.