ജയ്‌പൂര്‍: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയ്പൂർ ജയിലിലെ കുളിമുറിയിലാണ് രാംനിവാസ് ഗുർജാർ (40) നെ തുണി ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് ഇയാളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. കൊലപാതക കേസിലാണ് രാംനിവാസ് ഗുര്‍ജാറിന് ശിക്ഷ ലഭിച്ചതെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറുമെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാംസുമേര്‍ മീണ പറഞ്ഞു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ജയിലില്‍ തൂങ്ങി മരിച്ചു - രാംനിവാസ് ഗുർജാർ
ജയിലിലെ കുളിമുറിയിലാണ് രാംനിവാസ് ഗുർജാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്