ന്യൂഡൽഹി: പലചരക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌കറ്റിൽ നിന്ന് രണ്ട് കോടി ഉപഭോക്താക്കളുടെ ഡാറ്റാ വിവരങ്ങൾ ചോർന്നെന്ന് സൈബർ ഇന്‍റലിജൻസ് സ്ഥാപനമായ സൈബിൾ അവകാശപ്പെട്ടു. 'ബിഗ് ബാസ്‌കറ്റ്' ബെംഗളൂരുവിലെ സൈബർ ക്രൈം സെല്ലിൽ പരാതി. ബിഗ് ബാസ്‌കറ്റിന്‍റെ വിവരങ്ങൾ 30 ലക്ഷം രൂപയ്ക്ക് ഹാക്കർ വിൽപനയ്ക്ക് വച്ചിട്ടുണ്ടെന്ന് സൈബിളിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ഇമെയിൽ ഐഡി, പാസ്‌വേഡ് ഹാഷസ്, മൊബൈൽ ഫോൺ നമ്പറുകൾ, വിലാസം, ജനന തിയ്യതി, സ്ഥലം, ഐപി വിലാസം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് വിൽപനക്ക് വെച്ചിട്ടുള്ളത്. രണ്ട് കോടി ബിഗ് ബാസ്ക്കറ്റ് ഉപയോക്താക്കളുടെ 15 ജിബി ഡാറ്റയാണ് ചോര്‍ന്നത്. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മികച്ച ഇൻ-ക്ലാസ് ഇൻഫർമേഷൻ സെക്യൂരിറ്റി വിദഗ്‌ധരുമായി സജീവമായി ഇടപഴകുന്നത് തുടരുമെന്ന് ”ബിഗ് ബാസ്‌ക്കറ്റ് പറഞ്ഞു.