ലഖ്‍നൗ: ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ നേതൃത്വത്തിൽ ലഖ്നൗവിൽ വച്ച് നടന്ന ചടങ്ങിൽ വച്ചാണ് ഡാനിഷ് അലി ബിഎസ്‍പിയിൽ ചേർന്നത്. കോൺഗ്രസ് - ജെഡിഎസ് സഖ്യ ചർച്ചകളിലെ സജീവ സാന്നിദ്ധ്യമായിരുന്നഡാനിഷ് അലികോൺഗ്രസ് ജെഡിഎസ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻആയിരുന്നു.
"ജെഡിഎസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പദവികളൊന്നും ആവശ്യപ്പെട്ടിരുന്നില്ല, ദേവഗൗഡ പറയുന്നതനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാലിപ്പോൾ ഉത്തര്‍പ്രദേശിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിക്കണമെന്ന ആഗ്രഹത്താലാണ് ബിഎസ്പിയില്‍ എത്തിയിരിക്കുന്നത്, ഈ തീരുമാനത്തിന് ദേവഗൗഡയുടെ അനുമതി ലഭിച്ചിട്ടുണ്ട്" ഡാനിഷ് അലി വ്യക്തമാക്കി. ബിഎസ്പിയിൽ മായാവതി നൽകുന്ന കൃത്യങ്ങൾ ഉത്തരവാദിത്വത്തിൽ നിർവഹിക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.