ജയ്‌പ്പൂര്‍: രാജസ്ഥാനില്‍ കവര്‍ച്ച സംഘവുമായുള്ള വെടിവെപ്പില്‍ പൊലീസുകാരന് പരിക്കേറ്റു. വയറിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കോണ്‍സ്റ്റബിള്‍ അവദേശ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദോല്‍പൂരില്‍ കേശവ് ഗുര്‍ജാറിന്‍റെ നേതൃത്വത്തിലുള്ള കവര്‍ച്ച സംഘമാണ് പൊലീസുമായി ഏറ്റുമുട്ടിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവദേശിനെ സ്ഥിതി ഗുരുതരമായതിനാല്‍ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഘത്തെപ്പറ്റി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദോല്‍പൂര്‍ പൊലീസും ജില്ലാ സ്‌പെഷ്യല്‍ ടീമും തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അരമണിക്കൂര്‍ നേരം വെടിവെപ്പ് നീണ്ടു നിന്നു. എസ്പി കേശര്‍ സിങ് ശേഖാവത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.