ETV Bharat / bharat

സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ - ജനറൽ സെക്രട്ടറി

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദളിത് നേതാവാണ് ഡി രാജ.

ഡി രാജ
author img

By

Published : Jul 21, 2019, 4:23 PM IST

ന്യൂഡൽഹി: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ഡി രാജയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ദളിത് നേതാവാണ് ഇദ്ദേഹം. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ഡി രാജ തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമാണ്.
ഇന്ന് ചേർന്ന ദേശീയ കൗൺസിലിലാണ് സിപിഐയുടെ 11-ാമത് ജനറൽ സെക്രട്ടറിയായി രാജയെ പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറി പദവിയിൽ നിന്നും സ്ഥാനമൊഴിയുന്ന സുധാകര്‍ റെഡ്ഡിക്ക് പിന്‍ഗാമിയായാണ് രാജ എത്തുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിൽ രാജയെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ദേശീയ കൗൺസിൽ ചേർന്നതിന് ശേഷമേ ഔദ്യേഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂവെന്ന് പാർട്ടി നേതൃത്വം അറിയിച്ചിരുന്നു.

Intro:Body:

https://www.deepika.com/MainNews.aspx?NewsCode=274330

https://www.manoramanews.com/news/breaking-news/2019/07/21/d-raja-elected-as-cpi-general-secretary.html

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.