ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റിന്‍റെ ഭീതിയിൽ രാജ്യത്തിന്‍റെ കിഴക്കൻതീരം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കുന്നു. ഒഡീഷയിൽ മാത്രം പത്തുലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഭുവനേശ്വർ വിമാനത്താവളം അടച്ചു. കൊൽക്കത്തയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ഒഡീഷയിലൂടെയുള്ള 223 ട്രയിൻ സർവീസുകളും നിർത്തി വെച്ചു.
പുരിയിൽ മണ്ണിടിച്ചിലിന് കാരണമാകും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഫോനി ചുഴലിക്കാറ്റ് ഒഡിഷയുടെ തീരങ്ങളിൽ ആഞ്ഞടിക്കും. തീരപ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് അവരുടെ വീടുകൾ ഉപേക്ഷിച്ച് പോയത്. രാജ്യത്ത് ഒരു പ്രകൃതിക്ഷോഭത്തിന് മുമ്പായി നടക്കുന്ന ഏറ്റവും വലിയ പലായനമാണിത്.
സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി 11 ലക്ഷത്തിലധികം ആളുകളെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വീടുകളിൽ താമസിക്കുന്നവരോട് വെള്ളിയാഴ്ച പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിൽ തീരപ്രദേശത്ത് ചുഴലിക്കാറ്റ് വീശുമെന്നാണ് റിപ്പോർട്ടുകൾ. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Intro:Body:
It is very likely to move north-northeastwards and cross Odisha Coast between Gopalpur and Chandbali, south of Puri during tomorrow the 3 rd May forenoon with maximum sustained wind speed of 170-180 kmph gusting to 200 kmph. Landfall process is very likely to continue till noon/afternoon of tomorrow the 3rd May. After the landfall the system is very likely to continue to move north-northeastwards, weaken gradually and emerge into Gangetic West Bengal as a Severe Cyclonic Storm with wind speed of 90-100 Kmph gusting to 115 Kmph by early morning of 4th . It is very likely to move further north-northeastwards and emerge into Bangladesh on 4th May evening as a Cyclonic Storm with wind speed 60-70 Kmph gusting to 80 Kmph.
ഫോനി ചുഴലിക്കാറ്റ് ഇന്ന് രാവിലെ കരതൊടും; ആശങ്കയോടെ രാജ്യം
By Web Team
First Published 3, May 2019, 2:10 AM IST
HIGHLIGHTS
49 വര്‍ഷത്തിനിടെ രാജ്യത്ത് വീശുന്ന ഏറ്റവും തീവ്രമായ കൊടുങ്കാറ്റ്,
11 ലക്ഷം പേരെ ഒഴിപ്പിച്ചു, ഭുവനേശ്വര്‍, കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചു, 200ലേറെ ട്രെയിനുകള്‍ റദ്ദാക്കി
ഭുവനേശ്വര്‍/കൊല്‍ക്കത്ത: അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഇന്ന് രാവിലെ ഒഡീഷ തീരത്തെത്തും. രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും കൊടുങ്കാറ്റ് കരതൊടുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.
കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത്നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.
ഒഡിഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും. ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.
വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍വരെ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
ഒഡിഷയില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ഒഡിഷയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കൊടുങ്കാറ്റിനെ നേരിടാന്‍ ബംഗ്ലാദേശ് സര്‍ക്കാറും നടപടികള്‍ സ്വീകരിച്ചു. മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഡിഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ അധ്യക്ഷതയിലും യോഗം ചേര്‍ന്നു.
Conclusion: