ഭോപ്പാല്‍: ദുര്‍ബലമായി തുടങ്ങിയ നിസര്‍ഗ ചുഴലിക്കാറ്റ് മധ്യപ്രദേശിലേക്ക് പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ പ്രവചിച്ച പോലെ സംസ്ഥാനത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലൂടെയല്ലാതെ തെക്കന്‍ ഭാഗത്തുകൂടിയായിരിക്കും ചുഴലിക്കാറ്റിന്‍റെ പ്രവേശനമെന്ന് ഐഎംഡി കൂട്ടിച്ചേര്‍ത്തു. നേരത്തെ നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്‌ട്രയിലെ അലിബാഗില്‍ വീശിയടിച്ചിരുന്നു. മധ്യപ്രദേശിലേക്ക് പ്രവേശിക്കും മുന്‍പ് തന്നെ ചുഴലിക്കാറ്റ് ദുര്‍ബലപ്പെടുമെന്ന് ഐഎംഡി അധികൃതര്‍ അറിയിച്ചിരുന്നു. തല്‍ഫലമായി മധ്യപ്രദേശില്‍ ബുധനാഴ്‌ച മുതല്‍ മഴ ലഭിക്കുമെന്നും വ്യാഴാഴ്‌ചയും മഴ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ കന്തവ,കാര്‍ഗോണ്‍,ബുര്‍ഹന്‍പൂര്‍ എന്നിവിടങ്ങളിലൂടെ രാവിലെ 7മണി മുതല്‍ 11 മണിക്കുള്ളിലാണ് നിസര്‍ഗ മധ്യപ്രദേശില്‍ പ്രവേശിക്കുകയെന്നതായിരുന്നു ഐഎംഡിയുടെ കണക്കുകൂട്ടലെന്നും എന്നാല്‍ ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ടിരിക്കുകയാണെന്ന് ഐഎംഡി മുതിര്‍ന്ന ശാസ്‌ത്രഞ്ജന്‍ വേദ്‌പ്രകാശ് സിങ് ചന്ദേല്‍ വ്യക്തമാക്കി. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ മധ്യപ്രദേശിലേക്ക് നിസര്‍ഗ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കന്‍ പ്രദേശങ്ങളായ ബിതുള്‍,ചിന്ദ്‌വാര,സിയോണി എന്നിവിടങ്ങളിലൂടെ വൈകുന്നേരം 7 മണിയോടെയാണ് പ്രവേശിക്കാന്‍ സാധ്യതയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രവചനമനുസരിച്ച് നര്‍മദാപുരം,ഭോപ്പാല്‍,സാഗര്‍,റേവ,ജബല്‍പൂര്‍,ഷാഡോള്‍ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനമുണ്ടാവാന്‍ സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഭരണാധികാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറെടുപ്പ് നടത്തണമെന്നും അധികൃതര്‍ക്ക് ഔദ്യോഗിക നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇന്‍ഡോറില്‍ ആളുകളോട് വീട്ടിലിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്‌ച രാത്രി മുതല്‍ മധ്യപ്രദേശില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ പെയ്‌തിരുന്നു. മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ ഇടിയോടു കൂടിയ കനത്ത മഴയും മിന്നലും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ പ്രദേശങ്ങളിലും സമാനമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.