ETV Bharat / bharat

ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരം കടക്കുന്നു; അതീവ ജാഗ്രത നിര്‍ദേശം - Cyclone Bulbul

കൊല്‍ക്കത്ത വിമാനത്താവളം ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെ അടച്ചിടും. തിങ്കളാഴ്ച്ച സ്കൂളുകള്‍ക്കും കോളേജുകൾക്കും, സ്ഥാപനങ്ങൾക്കും പശ്ചമബംഗാളില്‍ അവധി

ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരം കടക്കുന്നു; അതീവ ജാഗ്രത നിര്‍ദേശം
author img

By

Published : Nov 10, 2019, 7:10 AM IST

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരം കടന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാറ്റ് ബംഗ്ലാദേശിലേക്ക് കടന്നതായി മെറ്റ് വിഭാഗം അറിയിച്ചു. പശ്ചിമ ബംഗാളിലെ തീരപ്രദേശങ്ങളിലും കിഴക്കന്‍ മെഡ്നിപൂരിലും കനത്തമഴക്കും പടിഞ്ഞാറന്‍ മെഡ്നിപൂര്‍, ഹൗറ, നാദിയ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത വിമാനത്താവളം ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെ അടച്ചിടും. തിങ്കളാഴ്ച്ച സ്കൂളുകള്‍ക്കും കോളേജുകൾക്കും, സ്ഥാപനങ്ങൾക്കും പശ്ചമബംഗാളില്‍ അവധിയായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ ജില്ലകളായ ഭദ്രക്, ജഗത്സിംഗ്പൂർ, ബാലസോർ എന്നിവിടങ്ങളിൽ കനത്ത മഴയോടെ നാല്‍പത് കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയാണ് ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്നത്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.