കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ കൊവിഡ് പരിശോധന മുടങ്ങി. തുടര്‍ച്ചയായി രണ്ട് ദിവസം കൊവിഡ് പരിശോധനകള്‍ നടക്കുന്ന ലബോറട്ടറികളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. പല ജീവനക്കാര്‍ക്കും ലാബുകളില്‍ എത്താന്‍ കഴിഞ്ഞില്ല. സാമ്പിളുകളുമായി പുറപ്പെട്ട ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ബുധനാഴ്‌ച 4,242 പരിശോധനകളും വ്യാഴാഴ്‌ച 5,355 പരിശോധനകളുമാണ് നടത്തിയത്.
ഉംപുന്‍ ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പ് പരിഗണിച്ച് ബുധനാഴ്‌ച വൈകുന്നേരം എല്ലാ ലാബുകളും അടച്ചിടാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്‌ച സംസ്ഥാനത്ത് ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 193 ആയി. സംസ്ഥാനത്ത് 3,332 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,846 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,221 പേരുടെ രോഗം ഭേദമായി.