ETV Bharat / bharat

മുതിർന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി സിആർപിഎഫ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു - സിആർപിഎഫ്

ലോധി സബ് ഇൻസ്പെക്ടർ കർനൈൽ സിങ്ങും (55) സീനിയർ ഇൻസ്പെക്ടർ ദശരത് സിങ്ങും (56) തമ്മിൽ തർക്കമുണ്ടായതായി അധികൃതർ അറിയിച്ചു

Central Reserve Police Force  Ministry of Home Affairs  Jammu and Kashmir  Udhampur  CRPF Sub Inspector kills himself  സിആർപിഎഫ്  മുതിർന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി
സിആർപിഎഫ്
author img

By

Published : Jul 25, 2020, 10:46 AM IST

ന്യൂഡൽഹി: മുതിർന്ന ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) സബ് ഇൻസ്‌പെക്ടർ ആത്മഹത്യ ചെയ്തു. ന്യൂഡൽഹി ലോധി എസ്റ്റേറ്റ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ലോധി സബ് ഇൻസ്പെക്ടർ കർനൈൽ സിങ്ങും (55) സീനിയർ ഇൻസ്പെക്ടർ ദശരത് സിങ്ങും (56) തമ്മിൽ തർക്കമുണ്ടായതായി അധികൃതർ അറിയിച്ചു. ഇൻസ്പെക്ടറെ സർവീസ് ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം സബ്‌ ഇന്‍സ്‌പെക്ടര്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അർധസൈനിക വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും ഉടൻ സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.