ETV Bharat / bharat

രാജ്യത്തിന്‍റെ കാവല്‍ക്കാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട് - സിആര്‍പിഎഫ്

ജവാന്മാര്‍ക്ക് രാജ്യം ഒറ്റക്കെട്ടായി വിട ചൊല്ലുന്നു. ആദരാഞ്ജലികളര്‍പ്പിക്കാനെത്തുന്നത് ലക്ഷങ്ങള്‍.

സിആര്‍പിഎഫ് ജവാൻ മോഹൻലാലിന്‍റെ മകള്‍ പിതാവിന് സല്യൂട്ട് നല്‍കുന്നു
author img

By

Published : Feb 16, 2019, 1:54 PM IST

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് രാജ്യം ഒറ്റക്കെട്ടായി വിട ചൊല്ലുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നടുക്കം മാറിയിട്ടില്ലെങ്കിലും കണ്ണീര്‍ അടക്കി വച്ച് ധീരജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുകയാണ് കുടുംബാംഗങ്ങള്‍. അച്ഛന്‍റെ മൃതദേഹത്തിന് മുമ്പില്‍ സധൈര്യം നിന്ന് സല്യൂട്ട് നല്‍കുന്ന പെണ്‍കുട്ടിയുടെ ചിത്രം രാജ്യത്തെ ഒന്നടങ്കം കണ്ണീരണിയിക്കുകയാണ്. ഉത്തരാഖണ്ഡ് സ്വദേശി മോഹൻലാലിന്‍റെ മകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

undefined

ഹൈവേ പൊലീസിന്‍റെ പ്രത്യേക ഡ്യൂട്ടിക്കായി എത്തിയ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടര്‍ മോഹൻലാൽ ആക്രമണത്തിന് ഇരയാകുകയായിരുന്നു. ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ എത്തിച്ച മോഹൻലാലിന്‍റെ മൃതദേഹത്തിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആദരാഞ്ജലി അർപ്പിച്ചു.

undefined

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഡല്‍ഹി വിമാനത്താവളത്തിലെത്തി ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൈനികരുടെ മൃതദേഹങ്ങൾ എത്തിക്കുമ്പോൾ പൂവും ദേശീയപതാകകളുമായാണ് ആളുകൾ വഴി നീളെ കാത്തു നിൽക്കുന്നത്.
undefined

ഉത്തർപ്രദേശ് സ്വദേശി അജിത് കുമാർ ആസാദിന്‍റെ മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ വൻ ജനാവലിയാണ് കാത്തു നിന്നത്. ഗംഗാ ഘട്ടിൽ പൂർണ സംസ്ഥാന ബഹുമതികളോടെയാണ് അജിത് കുമാറിന്‍റെ സംസ്കാരച്ചടങ്ങുകൾ നടന്നത്. ലക്ഷക്കണക്കിന് ആളുകളാണ് സ്വദേശങ്ങളിലെത്തിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.

Intro:Body:

ധീരജവാൻമാർക്ക് കണ്ണീരോടെ വിട; സല്യൂട്ട് നൽകി കുടുംബാംഗങ്ങൾ, ആദരാഞ്ജലി അർപ്പിച്ച് ലക്ഷങ്ങൾ

2 minutes

ദില്ലി: ഉറ്റവരെ കവർന്നെടുത്ത ഭീകരാക്രമണത്തിന്‍റെ നടുക്കം ഇനിയും അവരുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല. പക്ഷേ ധൈര്യപൂർവം അവർ പ്രിയപ്പെട്ടവരെ അടക്കം ചെയ്ത ചെറുപെട്ടികൾക്ക് മുന്നിൽ നിന്നു. ദേശീയപതാക പുതപ്പിച്ച ആ പെട്ടികൾക്ക് മുന്നിൽ അവർ സധൈര്യം നിവർന്ന് നിന്ന് നൽകുന്നു, സല്യൂട്ട്!

അച്ഛന്‍റെ മൃതദേഹത്തിന് മുന്നിൽ ധൈര്യപൂർവം സല്യൂട്ട് നൽകുന്ന ഈ കൊച്ചു പെൺകുട്ടിയുടെ ചിത്രം രാജ്യത്തെ കണ്ണീരണിയിക്കുകയാണ്. ഉത്തരാഖണ്ഡ് സ്വദേശി മോഹൻലാലിന്‍റെ മകളാണ് ഈ പെൺകുട്ടി.

ഹൈവേ പൊലീസിന്‍റെ പ്രത്യേക ഡ്യൂട്ടിക്കായി എത്തിയതായിരുന്നു അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറായിരുന്ന മോഹൻലാൽ. ആക്രമണത്തിൽ മോഹൻലാലും ഇരയായി. ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ എത്തിച്ച മോഹൻലാലിന്‍റെ മൃതദേഹത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആദരാഞ്ജലി അർപ്പിച്ചു.

രാവിലെ ദില്ലി പാലം വിമാനത്താവളത്തിലെത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൈനികരുടെ മൃതദേഹങ്ങൾ എത്തിക്കുമ്പോൾ പൂവുകളും ദേശീയപതാകകളുമായാണ് വഴി നീളെ ആളുകൾ സ്വീകരിക്കാൻ കാത്തു നിൽക്കുന്നത്. 

ഉത്തർപ്രദേശിലെ ഉന്നാവോയിൽ രാവിലെ ഏഴ് മണിയോടെ എത്തിച്ച അജിത് കുമാർ ആസാദിന്‍റെ മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ വൻ ജനാവലിയാണ് കാത്തു നിന്നത്. ഗംഗാ ഘാട്ടിൽ പൂർണ സംസ്ഥാന ബഹുമതികളോടെയാണ് അജിത് കുമാറിന്‍റെ സംസ്കാരച്ചടങ്ങുകൾ നടന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.