ETV Bharat / bharat

അവധിയിലും കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി; ജവാന്മാരെ അഭിനന്ദിച്ച് സേന

വീട്ടില്‍ നിന്ന് ജോലി ചെയ്യുകയെന്നതിന് പുതിയ അര്‍ത്ഥതലം കാണിച്ചുതന്നെന്ന് സിആര്‍പിഎഫ് മേധാവി എ.പി. മഹേശ്വരി.

CRPF  CRPF's 'work from home'  work from home by CRPF  COVID-19 lockdown  CRPF DG  കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  സിആര്‍പിഎഫ് ജവാന്മാര്‍  സിആര്‍പിഎഫ് മേധാവി എ.പി. മഹേശ്വരി
അവധിയിലും കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി; ജവാന്മാരെ അഭിനന്ദിച്ച് സേന
author img

By

Published : Apr 17, 2020, 9:03 AM IST

ന്യൂഡല്‍ഹി: അവധിയില്‍ ഇരുന്നും കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സിആര്‍പിഎഫ് ജവാന്മാരെ അഭിനന്ദിച്ച് സേനാ മേധാവി എ.പി. മഹേശ്വരി. വീട്ടില്‍ നിന്ന് ജോലി ചെയ്യുക എന്ന ആശയത്തിന് മറ്റോരു തലം കൂടി കാണിച്ചുതന്നെന്നും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ എല്ലാ ജവാന്മാരെയും അഭിനന്ദിക്കുന്നതായും സേനാ മേധാവി എ.പി. മഹേശ്വരി പറഞ്ഞു.

കശ്‌മീര്‍ പ്രദേശത്ത് നിയോഗിച്ച 49-ാം ബെറ്റാലിയന്‍ ജവാന്‍ മാനവ് കലിത വിവാഹ ആവശ്യത്തിനായാണ് അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ കൊവിഡ്‌ 19 നെതിരായ പോരാട്ടത്തില്‍ അദ്ദേഹം മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിച്ചു. സ്വന്തം പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയും കുട്ടികളെ യോഗ പഠിപ്പിക്കുകയും ചെയ്‌തു. മറ്റൊരു ജവാന്‍ പരമേശ്വര്‍ ദാസ്‌, സ്വന്തം പണം മുടക്കി പ്രദേശവാസികള്‍ക്ക് അരി, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ വിതരണം ചെയ്‌തു. അങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

മെയ്‌ മൂന്ന് വരെ ലോക്ക്‌ ഡൗണ്‍ നീട്ടിയതോടെ സേനയുടെ മറ്റ് നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അവധിയില്‍ പ്രവേശിച്ച സൈനികര്‍ക്ക് അവധിയില്‍ തുടരാമെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.