ETV Bharat / bharat

സാമ്പത്തിക പ്രതിസന്ധി, ഒരാഴ്ച്ചക്കിടെ പകുതിയോളം വിമാനങ്ങള്‍ പിൻവലിച്ച് ജെറ്റ് എയർവെയ്സ് - നരേഷ് ഗോയൽ

കഴിഞ്ഞ ആഴ്ച്ച വരെ 119 വിമാനങ്ങള്‍ സർവ്വീസ് നടത്തിയ ജെറ്റ് എയർവെയ്സ് ഈ ആഴ്ച്ച നടത്തിയത് 41 എണ്ണം മാത്രമാണ്

ജെറ്റ് എയർവെയ്സ്
author img

By

Published : Mar 20, 2019, 7:02 AM IST

സാമ്പത്തിക പ്രതിസന്ധികളിൽ വലയുന്ന ജെറ്റ് എയർവെയ്സ് വൻ തോതിൽ വിമാനങ്ങള്‍ പിൻവലിക്കുന്നു. പകുതിയോളം വിമാനങ്ങളുടെ സർവ്വീസാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കമ്പനി നിർത്തിവച്ചത്.

കഴിഞ്ഞ ആഴ്ച്ച വരെ 119 വിമാനങ്ങള്‍ സർവ്വീസ് നടത്തിയ ജെറ്റ് എയർവെയ്സ് ഈ ആഴ്ച്ച നടത്തിയത് 41 എണ്ണം മാത്രമാണ് . വിമാനങ്ങള്‍ വ്യാപകമായി നിലത്തിറക്കിയതോടെ ദിവസേന നടത്തുന്ന സർവ്വീസുകളുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് 600 വരെ സർവ്വീസുകള്‍ ദിവസേനയുണ്ടായിരുന്നത് 119 ലേക്ക് ചുരുങ്ങി. ഇതിനിടെ ശമ്പള കുടിശ്ശിക നൽകിയില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ പൈലറ്റുമാർ പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കമ്പനിയിലെ 300 ഓളം പൈലറ്റുമാർ മുംബൈയിലെ ജെറ്റ് എയർവെയ്സ് ആസ്ഥാനത്ത് മൗനജാഥയും നടത്തിയിരുന്നു.

കമ്പനിയിൽ നിക്ഷേപം നടത്തുന്നതിൽ നിന്നും എത്തിയാദ് എയർവെയ്സ് പിൻമാറിയതോടെ മറ്റു വഴികള്‍ തേടുകയാണ് സ്ഥാപകനായ നരേഷ് ഗോയൽ. ഖത്തർ എയർവെയ്സ് ഉള്‍പ്പടെയുളളവയുടെ സാധ്യത തേടുന്നുണ്ടെന്നാണ് വിവരം.

അതിനിടെ ജെറ്റ് എയർവെയ്സ് വിമാനങ്ങളിലെ സുരക്ഷ ആശങ്കകള്‍ പങ്കുവച്ച് കമ്പനിയുടെ എഞ്ചിനീയറിംഗ് വിഭാഗം എവിയേഷൻ ഡയറക്ടർക്ക് കത്തെഴുതുകയും പിന്നീടത് പിൻവലിക്കുകയും ചെയ്തു. ജോലി സമ്മർദ്ദവും ശമ്പളം ലഭിക്കാത്തതും വിമാന സുരക്ഷാ സംബന്ധമായ തങ്ങളുടെ ജോലിയെ ബാധിക്കുന്നുവെന്നായിരുന്നു കത്ത്. ഇതിന്‍റെ അടിസ്ഥാനത്തിൽ എവിയേഷൻ ഡയറക്ടർ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു

Intro:Body:

https://timesofindia.indiatimes.com/business/india-business/jet-airways-currently-operating-only-41-planes-there-may-be-further-attrition-says-dgca/articleshow/68481505.cms

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.