ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ പൊലീസിന് നേരെ വെടിവെപ്പ്; പ്രതി പിടിയില്‍

ചൊവ്വാഴ്‌ച രാത്രി നോയിഡയിലെ സെക്‌ടര്‍ 24 മെട്രോ സ്റ്റേഷന് സമീപത്തായാണ് ഏറ്റുമുട്ടല്‍ നടന്നത്.

Criminal held after shootout  Noida police held a criminal  Shootout in noida  Encounters in UP  പൊലീസുമായി വെടിവെപ്പ്  ഉത്തര്‍പ്രദേശ്  ഉത്തര്‍പ്രദേശ് ക്രൈം ന്യൂസ്  ക്രൈം ന്യൂസ്
ഉത്തര്‍പ്രദേശില്‍ പൊലീസുമായി വെടിവെപ്പ്; പ്രതി പിടിയില്‍
author img

By

Published : Oct 21, 2020, 5:26 PM IST

ലക്‌ന: ഉത്തര്‍പ്രദേശില്‍ പൊലീസിന് നേരെ വെടിയുതിർത്ത പ്രതി പിടിയില്‍. ചൊവ്വാഴ്‌ച രാത്രി നോയിഡയിലെ സെക്‌ടര്‍ 24 മെട്രോ സ്റ്റേഷന് സമീപത്തായാണ് ഏറ്റുമുട്ടല്‍ നടന്നത്. അഭയ് ഏലിയാസ് പ്രിന്‍സാണ് (22) പരിക്കുകളോടെ പൊലീസിന്‍റെ പിടിയിലായത്. പ്രതിയും കൂട്ടുകാരനും വന്ന നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടര്‍ പൊലീസ് പരിശോധിക്കാനായി തടഞ്ഞിരുന്നു. എന്നാല്‍ ഇരുവരും കടന്നു കളഞ്ഞു. പിന്തുടര്‍ന്ന പൊലീസ് പ്രതികളെ കണ്ടെത്തി. തുടര്‍ന്ന് സ്‌കൂട്ടറിന് പിറകിലിരുന്ന പ്രതി പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു.

ഏറ്റുമുട്ടലില്‍ പ്രതികളിലൊരാള്‍ക്ക് പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന ആള്‍ രക്ഷപ്പെടുകയും ചെയ്‌തു. പരിക്കേറ്റ ഹാപുര്‍ സ്വദേശിയായ പ്രതി ചികില്‍സയില്‍ തുടരുകയാണ്. വിവിധ ജില്ലകളിലായി കവര്‍ച്ച കേസുകളില്‍ പ്രതിയാണിയാളെന്ന് നോയിഡ ഡിസിപി രന്‍വിജയ് സിങ് പറഞ്ഞു. നോയിഡയില്‍ നിന്നും മോഷ്‌ടിച്ചതാണ് സ്‌കൂട്ടറെന്നും തൊണ്ടിമുതലായ തോക്ക് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് പ്രതിയുടെ കൂടെയുണ്ടായിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.