ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന 668 സ്ഥാനാര്‍ഥികളില്‍ 126 പേരും ക്രിമിനല്‍ കേസ് പ്രതികള്‍. ഇതില്‍തന്നെ ബിജെപി സ്ഥാനാര്‍ഥികളാണ് ഏറ്റവുമധികം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്ന 48 ബിജെപി സ്ഥാനാര്‍ഥികളില്‍ 22 പേരും ഗുരുതരമായ കേസുകളില്‍ പ്രതികളാണെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്‍റെ (എഡിആര്‍) കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന്‍റെ 45 സ്ഥാനാര്‍ഥികളില്‍ 14 പേര്‍ക്കാണ് ക്രിമിനല്‍ കേസുള്ളത്. ബിഎസ്പിയുടെ 33 സ്ഥാനാര്‍ഥികളില്‍ ഒമ്പത് പേര്‍, സമാജ്‌വാദി പാര്‍ട്ടിയുടെ ഒമ്പതില്‍ ഏഴ് സ്ഥാനാര്‍ഥികള്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 252 പേരില്‍ 26 പേര്‍ എന്നിവരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 674 പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 668 പേരുടെ വിവരങ്ങളാണ് വിശകലനം ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകക്കുറ്റം തുടങ്ങിയ അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ് 668 സ്ഥാനാര്‍ഥികളില്‍ 95 പേരുമെന്ന് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാണ്. അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 51 ല്‍ 20 എണ്ണവും റെഡ് അലര്‍ട്ട് പ്രഖ്യാപിത മണ്ഡലങ്ങളാണ്. മൂന്നോ അതിലധികമോ മത്സരാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളായുള്ള മണ്ഡലങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Intro:Body:
mathrubhumi.com
അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളിൽ 46% ക്രിമിനൽ കേസിലുൾപ്പെട്ടവർ
8-10 minutes
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന 668പേരിൽ 126 പേരും ക്രിമിനല്‍ കേസുകളിലകപ്പെട്ടവര്‍. ഇതില്‍ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ ബി.ജെ.പി.യില്‍ നിന്നുള്ളവരാണെന്നാണ് നാഷണല്‍ ഇലക്ഷന്‍വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(ADR) കണക്കുകള്‍ വ്യക്തമാക്കുന്നത്.
അഞ്ചാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്ന 48 ബി.ജെ.പി.സ്ഥാനാർഥികളിൽ 22 പേരും ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരാണ് . 48 ബി.ജെ.പി.സ്ഥാനാര്‍ഥികളില്‍ 22 പേര്‍(46%), 45 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 14 പേര്‍(31%), ബിഎസ്പിയിൽ നിന്നുള്ള 33 മത്സരാര്‍ഥികളില്‍ ഒന്‍പത് പേര്‍(27%), സമാജ്‌വാദി പാര്‍ട്ടിയിലെ ഒന്‍പത് മത്സരാര്‍ഥികളില്‍ ഏഴ് പേര്‍(78%), സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 252 പേരില്‍ 26 പേർ(10%) എന്നിങ്ങനെ ക്രിമിനല്‍കേസുകളിലെ പ്രതികളാണ്. 19 ബി.ജെ.പി. 13 കോണ്‍ഗ്രസ് , ഏഴ് ബി.എസ്.പി., ഏഴ് സമാജ്ജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളും 18 സ്വതന്ത്രസ്ഥാനാര്‍ഥികളും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ്.
അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 674 പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 668 പേരുടെ വിവരങ്ങളാണ് വിശകലനം ചെയ്തിരിക്കുന്നത്.
126 പേര്‍ ക്രിമിനല്‍ കേസുകളിലകപ്പെട്ടിട്ടുണ്ട്. 668 സ്ഥാനാര്‍ഥികളില്‍ 95 (14%) പേരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണെന്ന് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കുന്നു.ഇതിൽ ആറ് പേർ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇവർ.
മൂന്ന് മത്സരാര്‍ഥികള്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരാണ്. 21 സ്ഥാനാര്‍ഥികള്‍ക്കെതിരേ വധശ്രമക്കുറ്റവും ചുമത്തപ്പെട്ടിട്ടുണ്ട്. അഞ്ച് സ്ഥാനാര്‍ഥികള്‍ തട്ടിക്കൊണ്ട് പോകല്‍, തട്ടിക്കൊണ്ട്‌പോയി കൊലപ്പെടുത്തൽ എന്നീ കേസുകളിലും പ്രതികളാണെന്നും നാമനിര്‍ദേശ പത്രികയില്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു.
ഒമ്പത് സ്ഥാനാര്‍ഥികള്‍ക്കെതിരേ സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ അതിക്രമിക്കുക, വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുക, സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക പീഡനത്തിനിരയാക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്യുക എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഇവരില്‍ രണ്ട് പേര്‍ക്കെതിരേ ബലാത്സംഗക്കേസും അഞ്ച് പേര്‍ക്കെതിരേ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയതിനും കേസുകളുണ്ട്.
ഈ പ്രാവശ്യം 51 ലോക്‌സഭാമണ്ഡലങ്ങളില്‍ 20 എണ്ണവും റെഡ് അലര്‍ട്ട് പ്രഖ്യാപിത മണ്ഡലങ്ങളാണ്. മൂന്നോ അതിലധികമോ മത്സരാര്‍ഥികളില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളായുള്ള മണ്ഡലങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
Conclusion: