ETV Bharat / bharat

സിപിഎമ്മിന്‍റെ ത്രിദിന കേന്ദ്ര കമ്മിറ്റിക്ക് ഇന്ന് തുടക്കം - ന്യൂഡൽഹി

തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയാകും

cpim
author img

By

Published : Jun 7, 2019, 10:37 AM IST

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉൾപ്പടെയുള്ള കാര്യങ്ങൾ വിലയിരുത്താന്‍ സിപിഎമ്മിന്‍റെ ത്രിദിന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തില്‍ നിന്നും തിരിച്ചു കയറാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയാകും. സംസ്ഥാന സമിതിയിൽ ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ അപാകതകൾ സംബന്ധിച്ച വിമർശനവും കേന്ദ്രകമ്മിറ്റിയില്‍ പ്രതിഫലിക്കും. അഞ്ച് ശതമാനം വോട്ടു കുറഞ്ഞു എന്നാണ് സിപിഎം സംസ്ഥാന സമിതി പറയുന്നത്. സിപിഎം പോലെ സംഘടന ശേഷിയുള്ള ഒരു പാർട്ടിക്ക് ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സാധിച്ചില്ല. റെക്കോഡ് കുടുംബയോഗങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സിപിഎം സംഘടിപ്പിച്ചെങ്കിലും വോട്ടു വിഹിതം കുറഞ്ഞത് കമ്മിറ്റി വിലയിരുത്തും.

ശബരിമല വിഷയത്തിൽ തെറ്റുപറ്റിയിട്ടില്ലെന്നും ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുകയാണ് ചെയ്തെന്നുമുള്ള നിലപാട് സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. ഈ വിഷയത്തിൽ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത യോഗത്തിൽ പ്രതിനിധികൾ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതേ വിമർശനങ്ങൾ കേന്ദ്രകമ്മിറ്റിയിലും ഉയരാനിടയുണ്ട്. ജനങ്ങൾക്കിടയിലും മുഖ്യമന്ത്രിയുടെ നിലപാടിനോട് വിമർശനമുണ്ടെന്നാണ് സിപിഎം കീഴ്ഘടങ്ങൾക്കുളള നിലപാട്. പാർട്ടി അംഗങ്ങളുടെ കുടുംബാംഗങ്ങൾ പോലും പാർട്ടിക്ക് വോട്ട് ചെയ്യാത്ത സാഹചര്യം ഉണ്ടെന്നാണ് കീഴ്ഘടകങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വെല്ലുവിളികൾ മറികടക്കാൻ സംഘടനാപരമായ പ്രവർത്തനങ്ങൾക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ രൂപം നൽകും. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.

Intro:Body:

CPM CM

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.