പട്‌ന: ബിഹാറിലെ മഹാ സഖ്യത്തിന്‍റെ ഭാഗമായ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ- മാർക്‌സിസ്‌റ്റ് (സി.പി.എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ബിജുതിപൂർ മണ്ഡലത്തിൽ അജയ് കുമാർ, മതിഹാനിയിൽ രാജേന്ദ്ര പ്രസാദ് സിംഗ്, പിപ്രയിൽ രാജ്മംഗൽ പ്രസാദ്, മാജി നിയമസഭാ മണ്ഡലത്തിൽ നിന്ന് സതേന്ദ്ര യാദവ് എന്നിവർ മത്സരിക്കും. മഹാ സഖ്യത്തിന്‍റെ ഭാഗമായി സി.പി.എം നാലു സീറ്റുകളിലാണ് മത്സരിക്കുന്നത്.