അമരാവതി: ചന്ദമപ്പള്ളിൽ കാട്ടുപന്നിയെ വേട്ടയാടാൻ വെച്ച ഗ്രനേഡ് നിറച്ച പഴം കഴിച്ച് പശു ചത്തു. വയലിൽ ഗ്രനേഡ് ഉണ്ടെന്ന് അറിയാതെ രാംബാബു എന്ന കർഷകൻ തന്‍റെ പശുവിനെ മേയ്ക്കാൻ കെട്ടുകയും പശു ഗ്രനേഡ് നിറച്ച പഴം കഴിക്കുകയുമായിരുന്നു.
മുൻവർഷങ്ങളിൽ പെദ്ദപഞ്ജനി, ശാന്തിപുരം മണ്ഡലങ്ങളിലെ നിരവധി ഗ്രാമങ്ങളിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.