ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ബുധനാഴ്ച 23 ലക്ഷം കടന്നു. ഒറ്റ ദിവസം 60,963 കേസുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വീണ്ടെടുക്കൽ കേസുകളുടെ എണ്ണം 16,39,599 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ മൊത്തം കൊറോണ വൈറസ് കേസുകൾ 23,29,638 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 834 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 46,091 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ 6,43,948 സജീവ കേസുകളുണ്ട്. ഓഗസ്റ്റ് 11 വരെ മൊത്തം 2,60,15,297 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച മാത്രം 7,33,449 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.