ETV Bharat / bharat

കൊവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി - COVID-19

കൊവിഡ് രോഗിയായ യുവതി മെഡ്‌ചൽ ജില്ലയിലെ നിയന്ത്രണ മേഖലയിലെ താമസകാരിയാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കുട്ടികളുടെ നിർബന്ധിത കൊവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

coronavirus  coronavirus positive woman  Twins birth  Gandhi Hospital  COVID-19  COVID woman gives birth to twins
കൊവിഡ് സ്ഥിരീകരിച്ച യുവതി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി
author img

By

Published : May 27, 2020, 3:29 PM IST

ഹൈദരാബാദ്: കൊവിഡ് സ്ഥിരീകരിച്ച ഇരുപത് കാരി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി . ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ നടന്ന അടിയന്തര സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.2.5 കിലോഗ്രാമും 2 കിലോഗ്രാമും തൂക്കമുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കുട്ടികളുടെ നിർബന്ധിത കൊവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലോഫർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവരെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്.ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവതിക്ക് സിസേറിയൻ നടത്താൻ ഗാന്ധി ആശുപത്രിയിലെ പ്രസവചികിത്സാ വിദഗ്ധര്‍ തീരുമാനിക്കുകയായിരുന്നു.

രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗിയായ യുവതി മെഡ്‌ചൽ ജില്ലയിലെ നിയന്ത്രണ മേഖലയിലെ താമസകാരിയാണ്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ പ്രസവത്തിലും സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അടിയന്തര സിസേറിയൻ നടത്തിയ ഗാന്ധി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. രേണുക, സീനിയർ ഡോക്ടർമാരായ ഡോ. അപൂർവ, ഡോ. ദീപ്തി രഹസ്യ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.