ലക്നൗ: ആഗ്രയിൽ പുതിയതായി 22 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 501 ആയി. ഒമ്പത് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണ് ജില്ലാ ഭരണകൂടം ആഗ്രയിൽ പ്രഖ്യാപിച്ചത്. നിലവിൽ ആഗ്രയിൽ മാത്രം 38 ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ട്. 7000 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ആഗ്രയിൽ 15 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 122 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. രോഗ ബാധിതരുടെ എണ്ണം ഉയർന്നതോടെ ജില്ല പൂർണമായും അടച്ചു. ഇവിടെ പൊലീസ് പരിശോധനയും ശക്തമാണ്.
തൊട്ടടുത്ത ജില്ലയായ ഫിറോസാബാദിൽ 122 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഥുരയിൽ പത്ത് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.