ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത് 1989 കൊവിഡ് കേസുകൾ. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 42,687 ആയി ഉയർന്നു. 30 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 397 ആയി. 18,878 പേർ ചികിത്സയിൽ തുടരുമ്പോൾ, 23,409 പേർ രോഗമുക്തി നേടി.
![Tamil Nadu Covid death in Tamil Nadu Tamil Nadu covid തമിഴ്‌നാട് തമിഴ്‌നാട് കൊവിഡ് തമിഴ്‌നാട് കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/eazjyn0ucaa1uas_1306newsroom_1592052482_956.png)
സംസ്ഥാനത്തെ 45 സർക്കാർ ലാബുകളും, 34 സ്വകാര്യ ലാബുകളും പരിശോധനക്കായി സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചെന്നൈയിൽ ഇന്ന് ഒരു ലാബ് കൂടി തുറന്നു. പരിശോധന നടത്തിയതിൽ 6,48,545 പേരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. 585 പേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.