ന്യൂഡൽഹി: ഓൺലൈൻ ട്രാവൽ മേജർ മെയ്ക്ക് മൈ ട്രിപ്പ് 350ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കൊവിഡ് പശ്ചാത്തലത്തിലാണ് നടപടി. പിരിച്ചുവിട്ട വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും വർഷാവസാനം വരെ കമ്പനി മെഡിക്ലെയിം കവറേജ് വാഗ്ദാനം ചെയ്യുന്നു. ജീവനക്കാർക്ക് അവധി, ഗ്രാറ്റുവിറ്റി, കമ്പനി ലാപ്‌ടോപ്പുകള്‍ എന്നിവയും ലഭിക്കുമെന്ന് സ്ഥാപകനായ ദീപ് കൽറയും സിഇഒ രാജേഷ് മഗോവും ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രയാസമേറിയ തീരുമാനമാണിതെന്നും ഒരു സംഘടനയെന്ന നിലയിൽ ഇത് ഞങ്ങൾക്ക് ഏറ്റവും സങ്കടകരമായ ദിവസമാണെന്നും കത്തിൽ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ ബുക്കിങ് തകർന്നതായി കൽറ പറയുന്നു. ഇന്ത്യയിലെ ടൂറിസം വ്യവസായം രണ്ട് കോടി തൊഴിൽ നഷ്ടത്തിലാണ്. അസാധാരണമായ കാലഘട്ടങ്ങളിലൂടെയാണ് ജീവിക്കുന്നതെന്നും മെയ്ക്ക് മൈ ട്രിപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓൺലൈൻ ട്രാവൽ മേജർ മെയ്ക്ക് മൈ ട്രിപ്പ് 350ഓളം ജീവനക്കാരെ പിരിച്ചുവിട്ടു - മെയ്ക്ക് മൈ ട്രിപ്പ്
കൊവിഡ് പശ്ചാത്തലത്തിലാണ് നടപടി