ETV Bharat / bharat

തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ കിടത്തി

author img

By

Published : Jul 12, 2020, 10:04 AM IST

വെള്ളിയാഴ്ച നിസാമാബാദ് നഗരത്തിലാണ് സംഭവം. വാഹനത്തിന്‍റെ പിൻവശത്തെ സീറ്റിന്‍റെ അടിയിലാണ് മൃതദേഹം കിടത്തിയിരുന്നത്

COVID-19  Dead body in autorickshaw  Telangana news  Telangana COVID news  തെലങ്കാന  കൊവിഡ്  ജില്ലാ കളക്ടർ സി നാരായണ റെഡ്ഡി  സി നാരായണ റെഡ്ഡി
തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി

തെലങ്കാന: തെലങ്കാനയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി. വെള്ളിയാഴ്ച നിസാമാബാദ് നഗരത്തിലാണ് സംഭവം. വാഹനത്തിന്‍റെ പിൻവശത്തെ സീറ്റിന് അടിയിലാണ് മൃതദേഹം കിടത്തിയത്. മരിച്ചയാളുടെ ബന്ധുവായ ഓട്ടോറിക്ഷ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന പ്രാദേശിക മുനിസിപ്പൽ ജോലിക്കാരും പിപിഇ കിറ്റുകൾ ധരിച്ചിരുന്നില്ല. സംഭവം ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നഗരത്തിലെ സർക്കാർ ജനറൽ ആശുപത്രിയിൽ നിന്ന് ശ്‌മശാനത്തിലേക്ക് മാറ്റുകയായിരുന്നു മൃതദേഹം. എന്നാൽ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട നിസാമബാദ് ജില്ലാ കലക്ടർ സി നാരായണ റെഡ്ഡി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മുനിസിപ്പൽ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.