ലക്‌നൗ: കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ 11,000 തടവുകാരെ ഉപാധികളോടെ വിട്ടയക്കാന്‍ നടപടി. സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാനത്ത് 71 ജയിലുകളാണുള്ളത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെയും ഇടക്കാല ജാമ്യതടവുകാരേയും എട്ട് ആഴ്‌ച സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാനാണ് തീരുമാനം.
ജയിലുകളില്‍ തടവുകാരൂടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച സുപ്രീം കോടതി സംസ്ഥനങ്ങളോട് തടവുകാരുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.