ന്യൂഡൽഹി: നവാഗതർക്കുള്ള അക്കാദമിക് സെഷൻ സെപ്റ്റംബറിലും പ്രവേശനം നേടിയ വിദ്യാർഥികളുടെ ക്ലാസുകൾ ഓഗസ്റ്റിലും ആരംഭിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ. അവസാന സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്നും യുജിസി അറിയിച്ചു. മറ്റ് സെമസ്റ്ററിന്‍റെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഇന്‍റർമീഡിയറ്റ് വിദ്യാർഥികളെ ഗ്രേഡുചെയ്യും. സ്ഥിതി സാധാരണ നിലയിലായ സംസ്ഥാനങ്ങളിൽ, ജൂലൈ മാസത്തിൽ പരീക്ഷകൾ ഉണ്ടാകും. എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്ക് ആറുമാസത്തെ സമയം അനുവദിക്കും, വീഡിയോ കോൺഫറൻസിലൂടെ വൈവ നടത്തും. കൊവിഡ് പശ്ചാത്തലത്തിലാണ് സർവകലാശാലയ്ക്ക് മാർഗനിർദേശം നൽകിയിരിക്കുന്നതെന്ന് യുജിസി അറിയിച്ചു.
സർവകലാശാലകൾക്ക് അക്കാദമിക് മാർഗനിർദേശങ്ങൾ നൽകി യുജിസി
അവസാന സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷകൾ ജൂലൈയിൽ നടത്തും. മറ്റ് സെമസ്റ്ററിന്‍റെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഇന്‍റർമീഡിയറ്റ് വിദ്യാർഥികളെ ഗ്രേഡുചെയ്യും