ഹൈദരാബാദ്: ലോക്ക് ഡൗണിനെ തുടർന്ന് അടുത്ത വീടുകളിലെ ആളുകളുമായി ലുഡോ, ചെസ്, സ്‌ക്രാബിൾ, ക്യാരംസ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾ കളിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി തെലങ്കാന പൊലീസ്. ബോർഡ് ഗെയിം കളിച്ച സൂര്യാപേട്ട് സ്വദേശിയിലൂടെ 31 പേർ കൊവിഡ് ബാധിതരായെന്നും ലോറി ഡ്രൈവറോടൊപ്പം ക്രിക്കറ്റ് കളിച്ചതിലൂടെ നിരവധി പേർക്കാണ് രോഗം പിടിപ്പെട്ടതെന്നും തെലങ്കാന പൊലീസ് പറഞ്ഞു. അയൽ വീടുകളിലെയും പരിചയക്കാരുമായി ഇൻഡോർ ഗെയിമിൽ ഏർപ്പെടരുതെന്നും പൊലീസ് അറിയിച്ചു. വീടുകളിൽ പോലും നാല് പേരേക്കാൾ കൂടുതൽ ആളുകളുമായി ഗെയിമുകളിൽ എർപ്പെടരുതെന്നും സമൂഹിക അകലം വീടുകളിൽ പോലും കർശനമായി പാലിക്കണമെന്നും പൊലീസ് പറഞ്ഞു. വീടിന് പുറത്തുള്ള കളികൾ അപകടം വിളിച്ചു വരുത്തുമെന്നും വീടിന് പുറത്ത് സാമൂഹ്യ അകലം കർശനമായി പാലിക്കണമെന്നും രാച്ചക്കണ്ട പൊലീസ് കമ്മിഷണർ മഹേഷ് ഭഗവത് പറഞ്ഞു.
അയൽ വീട്ടുകാരുമായി ഇൻഡോർ ഗെയിം കളിക്കരുതെന്ന് മുന്നറിയിപ്പുമായി തെലങ്കാന പൊലീസ് - കൊവിഡ്
ബോർഡ് ഗെയിം കളിച്ചതിലൂടെ സൂര്യാപേട്ട് സ്വദേശിയിലൂടെ 31 പേരാണ് കൊവിഡ് ബാധിതരായതെന്നും ലോറി ഡ്രൈവറോടൊപ്പം ക്രിക്കറ്റ് കളിച്ചതിലൂടെ നിരവധി പേർക്കാണ് രോഗം പിടിപ്പെട്ടതെന്നും തെലങ്കാന പൊലീസ് പറഞ്ഞു