ന്യൂഡൽഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ ശമ്പളവും ക്വാറന്‍റൈൻ സൗകര്യവും ഏർപ്പെടുത്താൻ അതത് സംസ്ഥാന സർക്കാരുകളെ നിർദേശിക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രീം കോടതി.
ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ക്വാറന്‍റൈൻ സൗകര്യം നിഷേധിക്കരുതെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ കൗൾ, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ ക്വാറന്‍റൈൻ സംബന്ധിച്ച കേന്ദ്ര നിർദേശം ചോദ്യം ചെയ്ത് സ്വകാര്യ ഡോക്ടർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.