ETV Bharat / bharat

ഉത്തർപ്രദേശിൽ കൊവിഡ് മുക്തി നേടിയ യുവതി പെൺകുഞ്ഞിന് ജന്മം നൽകി - കൊവിഡ് മുക്തിനേടിയ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

പൂർണഗർഭിണിയായിരിക്കെയാണ് യുവതിക്ക് കൊവിഡ് 19 ബാധിച്ചത്.

uttar pradesh news  pregnant woman in ayodhya news  Lucknow's SGPGI hospital news  COVID 19 recovered woman gives birth  ഉത്തർപ്രദേശ്  ഗർഭിണി  പെൺകുഞ്ഞ്  കൊവിഡ് മുക്തിനേടിയ യുവതി പെൺകുഞ്ഞിന് ജന്മം നൽകി  അയോധ്യ
ഉത്തർപ്രദേശിൽ കൊവിഡ് മുക്തിനേടിയ യുവതി പെൺകുഞ്ഞിന് ജന്മം നൽകി
author img

By

Published : May 5, 2020, 12:55 PM IST

ലക്നൗ: കൊവിഡ് മുക്തി നേടിയ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം. കൊവിഡ് 19 ബാധിച്ച് സുൽത്താൻപൂരിലെ എൽ-1 ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിക്ക് അടുത്തിടെയാണ് രോഗം ഭേദമായത്. യുവതിയുടെ സാമ്പിളുകൾ രണ്ട് തവണ പരിശോധിച്ചതിലും നെഗറ്റീവ് റിസർട്ടാണ് ലഭിച്ചത്. തുടർന്ന് ഗർഭിണിയായിരുന്ന യുവതിയെ മെയ് മൂന്നിന് സുൽത്താൻപൂരിൽ നിന്നും അയോധ്യയിലെ ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ വനിതാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് എസ് കെ ശുക്ല അറിയിച്ചു. പ്രസവസമയത്ത് കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നതായും ശുക്ല വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.