റാഞ്ചി: കൊവിഡ് 19 ബാധിതരിൽ നിന്നും രക്ത സാമ്പിളുകൾ ശേഖരിക്കാൻ നൂതന പോർട്ടബിൾ യൂണിറ്റ് അവതരിപ്പിച്ച് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ഭരണകൂടം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ യൂണിറ്റ് പൊതു ടെലിഫോൺ ബൂത്ത് പോലെ ആണെന്നും രക്ത സമ്പളുകൾ ശേഖരിക്കുന്നത് കൂടുതൽ എളുപ്പമാകുമെന്നും ഭരണകൂടം അറിയിച്ചു.
വളരെ ചിലവ് കുറഞ്ഞതാണ് ഇത്തരത്തിലുള്ള ഒരു ഫോൺ ബൂത്ത് കൊവിഡ് 19 ശേഖരണ കേന്ദ്രം. വാഹനത്തിൽ ഘടിപ്പിച്ച് ഇത് എങ്ങോട്ട് വേണമെങ്കിലും കൊണ്ടുപോകാനും സാധിക്കും. കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും സാമ്പിളുകൾ ശേഖരിക്കുന്നതിനും ഈ മോഡൽ ഉപയോഗപ്രദമാകുമെന്നാണ് അധികൃതർ പറയുന്നത്. ഓരോ മോഡലിനും 15000 മുതൽ 20000 രൂപ വരെ വിലവരും.