ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 ഭീതി പരത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി. തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, എല്‍.എന്‍.റാവു എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്.
ജയിലുകളുടെ ശേഷി ഉയര്‍ത്താനും ജയിലുകളുടെ സുരക്ഷ ഉറപ്പ് വരുത്താനും പരിധിയില്‍ അധികം ആളുകളെ കുത്തി നിറക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് കോടതി നിരീക്ഷിച്ചു. രോഗബാധയെത്തുടര്‍ന്ന് ജയിലുകളില്‍ സ്വീകരിച്ച നടപടികളില്‍ മാര്‍ച്ച് 20നകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ മാര്‍ച്ച് 23 ന് നകം നിയോഗിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറി, ജയില്‍ അധികാരികള്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.