ETV Bharat / bharat

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

2021ല്‍ പത്ത് കേന്ദ്രങ്ങളില്‍ നിന്നായിരിക്കും എയര്‍ ഇന്ത്യയുടെ സര്‍വീസുണ്ടാവുക.

Haj pilgrims  2021 haj latest news  covid Haj pilgrims  ഹജ്ജ് തീര്‍ഥാടനം  കൊവിഡ് സര്‍ട്ടിഫിക്കറ്റ്  ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
author img

By

Published : Nov 7, 2020, 3:58 PM IST

മുംബൈ: 2021 മുതല്‍ ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഹജ്ജ് കമ്മറ്റിയുമായും ബന്ധപ്പെട്ട അധികൃതരുമായും നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന.

ഓണ്‍ലൈനായും അല്ലാതെയും തീര്‍ഥാടനത്തിന് അപേക്ഷ നല്‍കാം. ഓണ്‍ലൈൻ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ഹജ്ജ് മൊബൈല്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. ഡിസംബര്‍ പത്താണ് അവസാന തിയതി. പത്ത് കേന്ദ്രങ്ങളില്‍ നിന്നായിരിക്കും എയര്‍ ഇന്ത്യയുടെ സര്‍വീസുണ്ടായിരുക്കുക. കഴിഞ്ഞ വര്‍ഷം 21 ബോര്‍ഡിങ് പോയന്‍റുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് പശ്ചാത്തലത്തിലാണ് കേന്ദ്രങ്ങളുടെ എണ്ണം കുറച്ചത്.

അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവഹാത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുണ്ടാവുക. പുരുഷൻമാരില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്നൊഴിവാക്കുമെന്നും കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.