ഷിംല: പുറത്ത് നിന്നുള്ളവർക്ക് സംസ്ഥാനത്തേക്ക് വരാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധമില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് രാം താകൂർ. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാനാണ് തീരുമാനം. സംസ്ഥനത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തണമെന്നും അതിലൂടെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനുമാണ് നീക്കം. കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന അതിർത്തി കഴിഞ്ഞ അഞ്ച് മാസമായി അടച്ചിരിക്കുകയായിരുന്നു.
മഴക്കാലത്തിന് ശേഷം സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖല തുറന്ന് പ്രവർത്തിക്കും. സംസ്ഥാനത്തേക്ക് വരാനോ പുറത്ത് പോകാനോ ഇനി മുതൽ രജിസ്‌ട്രേഷൻ ഉണ്ടാകില്ല. സംസ്ഥാന അതിർത്തിയും തുറന്നു. അതേസമയം എല്ലാവരും കൊവിഡ് പ്രൊട്ടോകോൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അന്തർസംസ്ഥാന ബസ് ഗതാഗതം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഹിമാചൽ പ്രദേശിൽ ഇന്ന് 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 10,411 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 89 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല
സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാനാണ് തീരുമാനം.